Thursday, June 24, 2010

തുടി താളമുണരുന്നുവോ

തുടി താളമുരുന്നുവോ മനസ്സിലായ്
മയിലാട്ടമാടുന്നുവോ കനവുകളില്‍
ഒരു നൂറു മോഹങ്ങള്‍ തഴുകുന്നു നിനവുകളില്‍
ഓര്‍മയുടെ ളങ്ങളായ്

പുലരികളില്‍ പൂ പൂത്തതും
പൂമഞ്ഞതില്‍ പൂത്തതും
പൂവാടി തേടി പതംഗങ്ങള്‍ വന്നതും
പൂം കാറ്റതില്‍് നീളെ രാഗങ്ങള്‍ മൂളിയതും
പൊന്‍്വെയിലൊളികതിര്‍ പൊന്‍ തരികള്‍ തൂകുന്നു ( തുടി താളമുരുന്നുവോ...)


പൊന്‍ കസവുടുത്തുമാ
പൊന്നോണ നാള്‍ വന്നതും
പൂത്തുംബികള്‍ നൃത്തമാടുന്ന തൊടികളും
പൊന്നാതിരാ പൂക്കള്‍ കളമെഴുത്തും അങ്കണം
തെളിയുന്നു കനവുകളില്‍ പൂവിളികള്‍ ഉയരുന്നു ( തുടി താളമുരുന്നുവോ...)


മഴ വന്നിളം ചില്ലയില്‍
തളിരിലകള്‍ നൃത്തമാടി
പുതുമണ്ണില്‍നാമ്പ് വിരിയുന്ന വേളകളില്‍
ജാലകപ്പാളികള്‍ക്കിടയിലൂടെന്നിലായ്
ജല ശീകരങ്ങള്‍ ആശംസ നേരുമ്പോള്‍ ( തുടി താളമുരുന്നുവോ.. )